അത്യാധുനിക കവികൾ
പ്രപഞ്ചശില്പി എന്ന സമാഹാരത്തിൽ മരുപ്പച്ച എന്ന കവിതയിലെ-
നീയെൻ സാരഥിയായിത്തേരിതി-
ലേറുകി,ലെൻ തേരൊരുനാളും
ഏതു രണാങ്കണമെത്തുകിലും തോ-
റ്റോടുകയില്ല, ജയിക്കും ഞാൻ
എന്നിങ്ങനെയുള്ള വർണ്ണന നോക്കുക. കവിയുടെ ഭക്തിഭാവലഹരി ഇതിൽ നിറഞ്ഞുവഴിയുകയാണ്. ഒരു പൂവും കുറെ മൊട്ടുകളും എന്ന സമാഹാരത്തിലെ പല കവിതകളും ഇവിടെ ഉദ്ധരിക്കത്തക്കവയാണു്.
” ആശയില്ലാത്തവനാനന്ദമി,ല്ലനു-
ഭൂതിയുമി,ല്ലില്ല ജീവിതവും”
“എല്ലാം സഹിക്കലാണീ ജീവിതത്തിലെ
ദുർവ്വാരമാം സത്യ,മെങ്കിൽ ജയിച്ചു നാം”
എന്നിങ്ങനെയുള്ള വരികളിൽ ചില ജീവിതയാഥാർത്ഥ്യങ്ങളെയാണല്ലോ നാം ദർശിക്കുന്നതു്.
